സമർപ്പണം
ഒരു മന്ദാരപ്പൂവിനെപ്പോലെ എന്റെ ജീവിതത്തിൽ മന്ദസ്മിതം തൂവി കടന്നുപോയ, ത്യാഗത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് ജീവിതം ധന്യമാക്കിയ എന്റെ പ്രീയതമ ഏലിയാമ്മ എബ്രഹാ(ബേബി) മിന്റെ സ്മരണയ്ക്ക് മുമ്പിൽ ഈ ഗ്രന്ഥം സമർപ്പിക്കുന്നു.
1946-ൽ തിരുവനന്തപുരത്ത് കവടിയാറിൽ ജനനം . അച്ഛൻ വാമനൻ നായർ. അമ്മ ഗൗരികുട്ടിയമ്മ. കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭാസം പൂർത്തിയാക്കി. 1965-ൽ പോസ്റ്റ് ആൻറ് ടെലെഗ്രാഫിൽ ഉദ്യോഗസ്ഥനായി .
1979-ൽ അമേരിക്കയിലെത്തി സയൻസിൽ ബിരുദമെടുത്തു. 32 വർഷം ന്യൂയോർക്കിലെ വിവിധ ആശുപത്രികളിൽ ലാബ് ടെക്‌നീഷ്യൻ സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചു . 2013-ൽ കേരളത്തിൽ മടങ്ങി എത്തിയ ശേഷം സാമൂഹ്യ സേവന രംഗത്ത് സജീവം